വലപ്പാട് ജി ഡി എം എൽ പി സ്കൂളിൽ കൊവിഡ് കാലത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്കായി ഒരുക്കിയ കാടകം വന്യജീവി ഫോട്ടോ ഗാലറിയുടെ സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ മക്കൾ പഠിക്കാനാനെത്തുന്ന പൊതു വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ വികാസത്തിന് ഊന്നൽ നല്കുമെന്ന് സി സി മുകുന്ദൻ എം എൽ എ

കാലത്തിന്റെ മാറ്റങ്ങൾ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും ഒരുപോലെ പ്രതിഫലിക്കണമെന്നും അതിനു വേണ്ടി എല്ലാ വിഭാഗം ജനങ്ങളുടേയും പിൻതുണ പൊതു വിദ്യാലയങ്ങൾക്ക് ആവശ്യമാണനും എം എൽ .എ പറഞ്ഞു.
വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ഷിനിത ആഷിഖ് അദ്ധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഫൈസൽ മാഗ്നറ്റ് ആമുഖ പ്രഭാഷണം നടത്തി.
ബ്ലോക് പഞ്ചായത്ത് അംഗം ബിജേഷ് ആനന്ദ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രശ്മി ഷിജോ, എം എ ഷിഹാബ്, സ്കൂൾ പിടി എ പ്രസിഡണ്ട് പി എസ് വിശ്വനാഥൻ, മാതൃസംഗമം പ്രസിഡണ്ട് ഷൈനി സജിത്ത്, വികസന സമിതി ചെയർമാൻ. സി. വാസുദേവൻ, പ്രധാന അധ്യാപകൻ സി കെ ബിജോയ്, സി .ബി .സുബിത എന്നിവർ പ്രസംഗിച്ചു..ഒന്നരലക്ഷം രൂപയോളം വിലമതിക്കുന്ന ഇരുപതോളം കാനന ചിത്രങ്ങളും , പരിസ്ഥിതി സംരക്ഷണ വചനങ്ങളും , ബിസ്നോയികളടക്കമുള്ളവരുടെ വനസംരക്ഷണ പ്രതിരോധത്തിന്റെ ചിത്രങ്ങളുമാണ് കാടകത്തിലുള്ളത്. സംസ്ഥാനത്ത് ഈ രീതിയിലുള്ള പ്രഥമ സംരംഭം കൂടിയാണിത്...