ജി23 നേതാവ് ഗുലാം നബി ആസാദിനെ ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു
ജമ്മു കാശ്‌മീർ: ജി23 നേതാവ് ഗുലാം നബി ആസാദിനെ ജമ്മു കശ്മീർ പ്രചാരണസമിതി ചെയർമാനായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണ് തീരുമാനം. ജമ്മു കശ്മീർ പിസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിറിന്‍റെ രാജി കോൺഗ്രസ് അധ്യക്ഷ സ്വീകരിച്ചു. വികാർ റസൂൽ വാനിയെ പുതിയ പിസിസി പ്രസിഡന്‍റായും രമൺ ഭല്ലയെ വർക്കിംഗ് പ്രസിഡന്‍റായും നിയമിച്ചു. ജമ്മു കശ്മീരിനായി പ്രചാരണ സമിതി, രാഷ്ട്രീയകാര്യ സമിതി, ഏകോപന സമിതി, പ്രകടന പത്രികാ സമിതി, അച്ചടക്ക സമിതി, പബ്ലിസിറ്റി, പ്രസിദ്ധീകരണ സമിതി എന്നിവയും സോണിയ ഗാന്ധി പ്രഖ്യാപിച്ചു.