കുവൈറ്റിലെ മാധ്യമ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഗഫൂർ മൂടാടി (51) അന്തരിച്ചു; മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കോഴിക്കോട് മൂടാടി സ്വദേശി ഗഫുർ കുവൈറ്റിലെ മാധ്യമരംഗത്ത് നിറസാന്നിധ്യമായിരുന്നു. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട് ഫോർ സയന്റിഫിക് റിസേർച്ചിൽ സീനിയർ ഫോട്ടോഗ്രാഫർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ കുവൈറ്റിലെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മലയാളി മീഡിയ ഫോറം മുൻ കൺവീനറും സഹ പ്രവർത്തകനുമായ ഗഫൂറിന്റെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ നിരവധി സംഘടനകളുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന ഗഫൂർ മികച്ച ഒരു സംഘാടകൻ കൂടി ആയിരുന്നുവെന്നും മലയാളി സമൂഹത്തിന് സഹായകരമായതും, ഓർക്കാനുള്ളതുമായ നിരവധി മുഹൂർത്തങ്ങൾ പകർത്തിയാണ് അദ്ധേഹം വിടവാങ്ങുന്നതെന്നും മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയതായിരുന്നു ഇതിനിടെയാണ് ആകസ്മിക വിയോഗം സംഭവിച്ചത് . ഭാര്യ - ഫൗസിയ , മക്കൾ- അബീന പർവിൻ, അഥീന, മരുമകൻ- അജ്മൽ, കുവൈറ്റിലെ അൽജരീദ പത്രത്തിന്റെ ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി സഹോദരൻ ആണ്.

Related Posts