ഗാന്ധി ജയന്തി വാരാഘോഷം: ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊടകര ഗ്രാമപഞ്ചായത്തിലെ കേന്ദ്ര ഗ്രന്ഥശാലയിൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് 'ഗാന്ധിയും ജീവിതവും' എന്ന വിഷയത്തിൽ ക്വിസ് മത്സരവും, ഗാന്ധി സ്മൃതിയും നടത്തി. മത്സരത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ ഹൈസ്കൂളുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വാർഡ് മെമ്പർ സിബി, ലൈബ്രറി കൗൺസിൽ അംഗം മഞ്ജു വിശ്വനാഥ്, ഗ്രന്ഥശാല ലൈബ്രേറിയൻ സുഷമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.