സഞ്ചരിക്കുന്ന വാഹനത്തിൽ 45 മിനിറ്റോളം കൂട്ടബലാത്സംഗം; അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

കൊച്ചി: മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. രാജസ്ഥാൻ സ്വദേശിയായ ഒരു സ്ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ. രാജസ്ഥാൻ സ്വദേശികളായ ഡിംപിൾ ലാംബ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 19 കാരിയായ മോഡലിനെ ഓടുന്ന വാഹനത്തിനുള്ളിൽ 45 മിനിറ്റോളം ബലാത്സംഗം ചെയ്തു. ബാറിൽ കുഴഞ്ഞുവീണ യുവതിയെ മൂന്ന് യുവാക്കൾ ചേർന്ന് വാഹനത്തിൽ കൊണ്ടുപോയി. മോഡലിനെ പിന്നീട് കാക്കനാട്ടെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. അങ്ങനെയാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്.

Related Posts