ഞെളിയന്‍പറമ്പിലെ മാലിന്യനീക്ക കരാര്‍; സോൻട ഇന്‍ഫ്രാടെക്കിന് 38.85 ലക്ഷം രൂപ പിഴ
കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള സോൻട ഇൻഫ്രാടെക്കുമായുള്ള കരാർ പുതുക്കി നൽകി കോഴിക്കോട് കോർപ്പറേഷൻ. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാർ പുതുക്കാൻ അനുമതി നൽകിയത്. ഇതിന് മുമ്പ് സോൻട ഇൻഫ്രാടെക്കിന് 38.85 ലക്ഷം രൂപ പിഴ ചുമത്തും. ലേലത്തുകയുടെ 5% പിഴയായി നൽകേണ്ടി വരും. പിഴയടയ്ക്കാമെന്ന് കമ്പനി കോർപ്പറേഷനെ അറിയിച്ചതിനെ തുടർന്നാണ് കരാർ പുതുക്കിയത്. ഏപ്രിൽ 30 നകം ബയോമൈനിംഗും ക്യാപ്പിംഗും പൂർത്തിയാക്കുമെന്ന് സോൻട ഇൻഫ്രാടെക്ക് ഉറപ്പ് നൽകിയതും കരാർ നീട്ടി നൽകുന്നതിലേക്ക് നയിച്ചു. ഈ മാസം 24ന് മേയർ വിളിച്ചുചേർത്ത യോഗത്തിലാണ് കമ്പനി പ്രതിനിധികൾ കരാർ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയത്.