ഫോബ്സ് ശതകോടീശ്വര പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഗൗതം അദാനി
ന്യൂ ഡൽഹി: ഫോബ്സ് ശതകോടീശ്വര പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആഭ്യന്തര ഓഹരികൾ തുടർച്ചയായി രണ്ടാഴ്ചയോളം ഉയർന്നതോടെ അദാനിയുടെ സമ്പത്തും കുത്തനെ ഉയർന്നു. അദാനിയുടെ വരുമാനത്തിൽ 314 ദശലക്ഷം ഡോളറിൻ്റെ കുതിപ്പാണ് ഉണ്ടായത്. ഇതോടെ അദാനിയുടെ ആസ്തി 131.9 ബില്യൺ ഡോളറായി. അതേസമയം, സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെഫ് ബെസോസിന്‍റെ സമ്പത്ത് കുത്തനെ ഇടിഞ്ഞു. ജെഫ് ബെസോസിന്‍റെ ആസ്തി 126.9 ബില്യൺ ഡോളറാണ്.