ജനറൽ നെഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴിലുള്ള തൃശൂർ ഗവൺമെന്റ് നെഴ്സിങ് സ്കൂളിൽ 'ഡിപ്ലോമ ഇൻ ജനറൽ നെഴ്സിങ് ആൻഡ് മിഡ് വൈഫറി' കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി നെഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് നൽകണം. സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ വില്ലേജ് ഓഫീസിൽ നിന്നുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.