ജിയോ ബേബിയുടെ പുതിയ സിനിമ 'സ്വാതന്ത്ര്യ സമരം' പ്രതിഷേധത്തിൻ്റെ കിണ്ണംകാച്ചി ജുഗൽബന്ദിയെന്ന് സോഷ്യൽ മീഡിയാ കുറിപ്പ്

മൂത്രപ്പുര സമരം മുതൽ തീട്ടസമരം വരെ ഉൾക്കൊള്ളിച്ച പ്രതിഷേധത്തിന്റെ കിണ്ണംകാച്ചി ജുഗൽബന്ദിയാണ് 'ഫ്രീഡം ഫൈറ്റ് 'എന്ന സിനിമയെന്ന് സോഷ്യൽ മീഡിയാ കുറിപ്പ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയും മറ്റ് നാല് പുതുമുഖ സംവിധായകരും ചേർന്ന് ചെയ്ത ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിനെ കുറിച്ചുള്ള ചലച്ചിത്ര പ്രവർത്തക സ്മിത ശൈലേഷിൻ്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഉജ്വല പ്രകടനമാണ് അഭിനേതാക്കൾ നടത്തിയിരിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. ദാരിദ്ര്യത്തിന്റെയും വാർധക്യത്തിന്റെയും ഉള്ള് പൊള്ളിക്കുന്ന രണ്ട് സിനിമകളും ഇക്കൂട്ടത്തിലുണ്ട്. ഫ്രീഡം ഫൈറ്റ് ഒരു കാലിഡോസ്കോപ്പ് ആണ്. ചില്ല് കൂടിനകത്തെ കാഴ്ചകൾ കൂടു പൊട്ടിച്ച് കൂർത്ത ചില്ലായി ഉള്ളിൽ തറയ്ക്കും. സിനിമ കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഒരു തരം സൈലൻസിനുള്ളിൽ പെട്ടുപോകും. ഉള്ള് നിറയുമ്പോഴുള്ള നിശ്ശബ്ദത.

ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസിലാമണി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ചിത്രത്തിൻ്റെ സംവിധായകർ. ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവരാണ് നിർമാതാക്കൾ. ജോജു ജോർജ്, രോഹിണി, രജിഷ വിജയൻ, ശ്രിന്ദ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.

Related Posts