ലോകകപ്പിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനി; എതിരാളികളായി കോസ്റ്റാറിക്ക
ദോഹ: ലോകകപ്പ് ഫുട്ബോളിൽ നോക്കൗട്ട് റൗണ്ട് കടക്കാനുള്ള അവസാന പോരാട്ടത്തിന് ബൂട്ടുകെട്ടി ജർമനി, ബെൽജിയം, ക്രൊയേഷ്യ ടീമുകൾ. മൊറോക്കോ, ജപ്പാൻ, കോസ്റ്റാറിക്ക ടീമുകളും ഒപ്പമുണ്ട്. ഗ്രൂപ്പ് ഇ, എഫ് എന്നിവയിലായിരിക്കും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഇയിൽ ജർമനി കടുത്ത പ്രതിസന്ധിയിലാണ്. അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ടീമിന് ഒരു പോയിന്‍റ് മാത്രമേയുള്ളൂ. സ്പെയിനിന് നാല് പോയിന്‍റുണ്ട്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്‍റ് വീതമുണ്ട്.