ജി എഫ് എൽ പി എസ് നാട്ടിക ശതാബ്‌ദിയുടെ നിറവിൽ

തീരപ്രദേശത്തെ ആയിരക്കണക്കിന്‌ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകിയ വിദ്യാലയത്തിൻ്റെ ശതാബ്‌ദി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി അനുരാധ ടീച്ചർ സ്വാഗതം പറഞ്ഞു. 2022ഏപ്രിൽ 3മുതൽ 2023ഏപ്രിൽ 3വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർഥിയും നാട്ടിക ഗ്രാമപഞ്ചായത് പ്രസിഡണ്ടുമായ എം. ആർ ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി മഞ്ജുള അരുണൻ മികച്ച വിദ്യാർഥികൾക്കുള്ള എൻ്റോമെൻറ് വിതരണം ചെയ്തു.

വിദ്യാലയം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച മണ്മറഞ്ഞു പോയവരായ പനക്കൽ പാണ്ടികശാലക്കൽ കുഞ്ഞു വേലാണ്ടി, പുളിക്കൽ അയ്യപ്പക്കുട്ടി, സെയ്‌തു കാവുങ്ങൽ, തെയ്യൻ ബ്ലാങ്ങാട്ട്, വേലാണ്ടി മാസ്റ്റർ കയനപറമ്പിൽ തുടങ്ങിയ പൂർവസൂരികളെ സ്മരിച്ചുകൊണ്ട് ഇവരുടെ പിൻതലമുറക്കാരെ ആദരിച്ചു.

എസ് എസ് കെ യിൽ നിന്നും ലഭിച്ച കളിയുപകരണങ്ങളുടെ ഉത്ഘാടനം തളിക്കുളം ബി ആർ സി യിലെ ബി പി സി ശ്രീ മോഹൻരാജ് നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡണ്ട് രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമനും വാർഡ് മെമ്പറും ആയ കെ. കെ. സന്തോഷ്‌ മെമ്പർമാരായ ഐഷാബി, മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, സെൻതിൽകുമാർ,കെ. ബി. ഷണ്മുഖൻ ബ്ലോക്ക് പഞ്ചായത്തു മെമ്പർമാരായ ജൂബി പ്രദീപ്‌, ബിജോഷ് ആനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സിപിഎം നാട്ടിക ലോക്കൽ സെക്രട്ടറി കെ ബി ഹംസ, നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ എൻ. സിദ്ധപ്രസാദ്, സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി വി വി പ്രദീപ്‌, ബിജെപി നാട്ടിക പ്രസിഡന്റ്‌ എ കെ. ചന്ദ്രശേഖരൻ, എൻ സി പി ജില്ലാ സെക്രട്ടറി യൂ കെ ഗോപാലൻ എന്നിവർ ആശംസ അർപ്പിച്ചു. പൂർവ്വ പ്രധാന അദ്ധ്യാപകരായ സൗദാമിനി ടീച്ചർ, ലീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളുടെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. പി ടി എ പ്രസിഡണ്ട് പി വി സന്തോഷ്‌ നന്ദി രേഖപ്പെടുത്തി.

Related Posts