കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ സുഹൃത്ത്
കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ സുഹൃത്തായ യുവാവാണ് ആക്രമിച്ചത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തായ മനുവിനൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് അഖിൽ ഇവിടെയെത്തി പെൺകുട്ടിയെ ആക്രമിച്ചത്. ഇടതുകൈയിലാണ് കുത്തേറ്റത്. കുത്തേറ്റ പെൺകുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകൈയുടെ വിരലുകളിലാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ മുറിവ് വെച്ചു കെട്ടി പെൺകുട്ടിയെ പറഞ്ഞയച്ചു.