കല്യാണ ദിനത്തിൽ കാമുകി ജീവനൊടുക്കി, വരൻ ഒളിച്ചോടി; ആത്മഹത്യയ്ക്ക് ശ്രമിച്ച് വധു
ബംഗളൂരു: കല്യാണ ദിനത്തിൽ വരന്‍റെ ചതിയിൽ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു. കാമുകി ജീവനൊടുക്കിയത് അറിഞ്ഞ് വരൻ കല്യാണദിനത്തിൽ മുങ്ങിയതോടെയാണ് വിവാഹ പന്തലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശിവമൊഗ്ഗയിൽ ഞായറാഴ്ചയാണ് സംഭവം.
ശിവമൊഗ്ഗ ഒ ടി റോഡ് സ്വദേശിയായ രൂപയാണ് (28) മരിച്ചത്. അധ്യാപികയായ രൂപ സഹപ്രവർത്തകനായ മുരളിയുമായി അഞ്ചുവർഷത്തോളമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച മുരളി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിൽ മനംനൊന്താണ് രൂപ ജീവനൊടുക്കിയത്.
ഇതറിഞ്ഞ മുരളി പിന്നീട് കല്യാണപ്പന്തലിൽനിന്ന് മുങ്ങുകയായിരുന്നു. വരൻ മുങ്ങിയതോടെ മാനസികമായി തളർന്ന വധു ആത്മഹത്യക്ക് ശ്രമിച്ചു. ഉടൻ ബന്ധുക്കളെത്തി വധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.