കുട്ടികൾക്ക് വേഗം ജന്മം നൽകൂ; വിവാഹിതരാവാൻ പോകുന്ന രൺബീറിനും ആലിയയ്‌ക്കും സഞ്ജയ് ദത്തിൻ്റെ ഉപദേശം

സമീപ കാലത്തെ ഏറ്റവും വലിയ വിവാഹ മാമാങ്കത്തിന് ബോളിവുഡ് സാക്ഷ്യം വഹിക്കാനിരിക്കേ രൺബീർ കപൂർ-ആലിയ ഭട്ട് ജോഡികൾക്ക് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്ത് നൽകിയ ഉപദേശം പരക്കെ ചർച്ചയായി. താര വിവാഹത്തിന് എല്ലാവിധ ആശംസകളും നേർന്ന നടൻ ഇരുവർക്കും എത്രയും വേഗം കുട്ടികൾ ജനിക്കട്ടേ എന്ന ആശംസയും അർപിച്ചു.

സഡക് 2-വിൽ ആലിയയും സഞ്ജയ് ദത്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൊച്ചു കുഞ്ഞായിരിക്കുമ്പോൾ മുതൽ താൻ ആലിയയെ കാണുന്നതാണെന്ന് നടൻ പറഞ്ഞു. തൻ്റെ കൺമുന്നിലാണ് ആലിയ ജനിച്ചതും വളർന്നതും. വിവാഹം എന്നത് പരസ്പര ധാരണയോടെ മുന്നോട്ട് കൊണ്ടു പോകേണ്ട ഒരു കരാറാണ്. പരസ്പരം കൈകോർത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും മുന്നോട്ട് പോകണം.

രാജ്കുമാർ ഹിറാനിയുടെ സഞ്ജു എന്ന ബയോപിക് സിനിമയിൽ സഞ്ജയ് ദത്തിൻ്റെ വേഷം അഭിനയിച്ചത് രൺബീർ കപൂറാണ്. സഡക് ഉൾപ്പെടെ ആലിയയുടെ പിതാവ് മഹേഷ് ഭട്ടിൻ്റെ നിരവധി ചിത്രങ്ങളിൽ സഞ്ജയ് ദത്ത് അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ സഡക് ഒന്നാം ഭാഗത്തിൽ ആലിയയുടെ സഹോദരി പൂജാ ഭട്ട് ആയിരുന്നു സഞ്ജയ് ദത്തിൻ്റെ നായിക.

Related Posts