ഹിമാലയത്തിലെ മഞ്ഞുമലകൾ അസാധാരണ വേഗതയിൽ ഉരുകുന്നതായി പുതിയ പഠനം

ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകൾ അസാധാരണമായ നിരക്കിൽ ഉരുകുകയാണെന്ന് പുതിയ പഠനം. ഏഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും വിധത്തിൽ ജലവിതരണ രംഗം ഭീഷണി നേരിടുകയാണെന്നും ഇന്നലെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലിറ്റിൽ ഐസ് ഏജ് എന്നറിയപ്പെടുന്ന 400-700 വർഷം മുമ്പുള്ള അവസാനത്തെ വലിയ വികാസത്തിന് ശേഷം ഹിമാലയത്തിലെ ഹിമാനികൾക്ക് ശരാശരിയേക്കാൾ പത്ത് മടങ്ങ് വേഗത്തിൽ മഞ്ഞ് നഷ്ടപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിമാനികളെ അപേക്ഷിച്ച് ഹിമാലയത്തിലെ മഞ്ഞുമലകൾ വളരെ വേഗത്തിൽ ചുരുങ്ങുകയാണെന്നും സയന്റിഫിക് റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. അന്റാർട്ടിക്കയ്ക്കും ആർട്ടിക്കിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനികളാണ് ഹിമാലയൻ പർവതനിരകൾ. പലപ്പോഴും 'മൂന്നാം ധ്രുവം' എന്ന് ഇതിനെ വിളിക്കാറുണ്ട്.

Related Posts