'വിശ്വമാനവികതയുടെ ഓണപ്പൂക്കളം'
കുവൈറ്റ് : കേരള വിനോദ സഞ്ചാര വകുപ്പ് ലോകത്താകമാനമുള്ള പ്രവാസി സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഓണാഘോഷത്തിന് ഇക്കുറി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ലോകത്താകമാനമുള്ള മലയാളി സമൂഹത്തിന് പരിപാടികളുടെ ഭാഗമാകാവുന്ന തരത്തിൽ ഈ വർഷം വെർച്വൽ ഓണാഘോഷമായിരിക്കും നടത്തുന്നത്. മലയാളക്കരയുടെ സാംസ്കാരിക തനിമയെ ലോകത്താകമാനം പരിചയപ്പെടുത്തുന്നതിനും അതു വഴി ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിൻ്റെ ലക്ഷങ്ങളിലൊന്നാണ്. ലോക പ്രവാസി മലയാളികളെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരു പൊതുപരിപാടിയിൽ ഒരുമിച്ചണിനിരത്തുന്ന ആദ്യ സംരഭമായിരിക്കുമിത്. ലോക കേരള സഭയെ ഇതിൻ്റെ ഓദ്യോഗികമായ നടത്തിപ്പിന് നേതൃത്വം നൽകാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന "വിശ്വമാനവ ലോക പൂക്കളം " മത്സരങ്ങളിൽ പ്രവാസികളായ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നീ നിലകളിൽ പങ്കെടുക്കാവുന്നതാണ്. ഇതിനായി www.keralatourism.org എന്ന വെബ് സൈറ്റ് സന്ദർശിച്ച് Global Pookalam Competition-2021-ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരമാവധി ഒരോ വിഭാഗത്തിലും 5 എൻട്രികൾ വരെ കൊടുക്കാവുന്നതാണ്. പൂക്കളത്തിൻ്റെ ചിത്രത്തോടൊപ്പം പൂക്കളം തയ്യാറാക്കിയവരുടെ ഫോട്ടോയും അനുയോജ്യമായ ക്ലാപ്ഷനോടൊപ്പം ചെറുവിവരണത്തോടെ ഈ വരുന്ന ഓഗസ്റ്റ് 23 രാത്രി 12 മണിക്കു മുമ്പായി അപ് ലോഡ് ചെയ്യുക.
ഒരു മത്സരം എന്നതിലുപരി കേരളത്തിൻ്റെ ദേശീയാഘോഷമായ ഓണവുമായി ബെന്ധപ്പെട്ടുള്ള വിശ്വസാഹോദര്യത്തിൻ്റെ ലോക പൂക്കളമായി കണ്ടു് ഈ ഉദ്യമത്തിൽ പൂർണമായി പങ്കെടുക്കണമെന്ന് കുവൈത്തിലെ മുഴുവൻ മലയാളി പ്രവാസികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും അഭർത്ഥിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. എൻ അജിത് കുമാർ, സാം പൈനുമൂട്, ആർ നാഗനാഥൻ, സജി തോമസ് മാത്യു , സി കെ.നൗഷാദ് എന്നിവർ വിർച്വൽ ആയി നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .