ചാവക്കാട് താലൂക്ക് ലൈബ്രറിയിൽ ഗോ ഇലക്ട്രിക് ക്യാമ്പയിൻ സെമിനാർ സംഘടിപ്പിച്ചു
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സ്വതന്ത്രകലാപരിഷത്ത് വായനശാലയിൽ ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ചു ഗോ ഇലക്ട്രിക് ക്യാമ്പയിൻ സെമിനാർ സംഘടിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി പ്രബീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. മുതുവറ കെ എസ് ഇ ബി എഞ്ചിനീയർ ജിനു കെ ജോസ് സെമിനാറിൽ ഊർജ്ജകാര്യശേഷിയും ഊർജ്ജ സംരക്ഷണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ടി ബി ശാലിനി, ടി എൻ ലെനിൻ, ആർ എ അബ്ദുൽ ഹകീം, സനു തത്തമത്ത് എന്നിവർ സംസാരിച്ചു.