ഇസ്രയേലില്‍ പോയി കൃഷി പഠിക്കാം; കര്‍ഷകര്‍ക്ക് അവസരമൊരുക്കി സംസ്ഥാന കൃഷിവകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാൻ കൃഷി വകുപ്പ് അവസരമൊരുക്കുന്നു. പരമാവധി 20 കർഷകർക്കാണ് അവസരം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇസ്രായേൽ കാർഷിക മേഖല മികവ് പുലർത്തുന്നത്. ഈ സാങ്കേതികവിദ്യകൾ നേരിട്ട് കാണാനും മനസിലാക്കാനുമുള്ള അവസരമാണിത്. താൽപര്യമുള്ളവർ ഡിസംബർ 29നകം അപേക്ഷിക്കണം. തിങ്കൾ മുതൽ 29 വരെ അപേക്ഷിക്കാം. താൽപര്യമുള്ള കർഷകർ കൃഷി വകുപ്പിന്‍റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in) വഴി അപേക്ഷിക്കണം.