ബസ്സിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്ന തരം ടൂറിസ്റ്റുകളെ തങ്ങൾക്ക് വേണ്ടെന്ന് ഗോവൻ ടൂറിസം മന്ത്രി
ഗോവയ്ക്ക് വേണ്ടത് സമ്പന്നരായ ടൂറിസ്റ്റുകളെയാണെന്ന് ഗോവൻ ടൂറിസം മന്ത്രി മനോഹർ അജ്ഗാവോങ്കർ. ഭക്ഷണം ബസ്സിൽ തന്നെ പാചകം ചെയ്തു കഴിക്കുന്ന തരം ടൂറിസ്റ്റുകളെ തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഗോവയെ നശിപ്പിക്കുന്നവരെയും തങ്ങൾക്ക് വേണ്ട. എല്ലാത്തരം ടൂറിസ്റ്റുകളെയും ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ അവർ ഗോവൻ സംസ്കാരത്തെ മാനിച്ചുകൊണ്ട് വിനോദസഞ്ചാരം ആസ്വദിക്കുന്നവരാകണമെന്നും മന്ത്രി പറഞ്ഞു.