വീണ്ടും കുതിച്ച് സ്വർണവില; പവന് 480 രൂപയുടെ വർധനവ്

.തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യാസമാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ പവന് 640 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 43,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 60 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5,480 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 50 രൂപ ഉയർന്നു. 4,550 രൂപയാണ് വിപണി വില. വെള്ളി വില ഒരു രൂപ കൂടി. സാധാരണ വെള്ളിയ്ക്ക് 75 രൂപയാണ് വില. ഹാൾമാർക്ക് ചെയ്ത വെള്ളിക്ക് 90 രൂപയാണ് വില.



Related Posts