സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വിപണി വില 38,000 രൂപയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നത്തെ വിപണി വില 4,715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്ന് 30 രൂപ ഉയർന്ന് ഗ്രാമിന് 3,925 രൂപയാണ് വിപണി വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില.

Related Posts