സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
By admin
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36640 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 36960 രൂപയായിരുന്നു വില. സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 37520 രൂപയായിരുന്നു.