കുവൈറ്റിൽ ജ്വല്ലറികളിലെ സ്വർണ വിപണനവുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നു .

കുവൈറ്റിൽ ജ്വല്ലറികളിലെ സ്വർണവിപണനവുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നു .

ഇനി മുതൽ ഷോറൂമുകളിൽ പ്രദർശിപ്പിക്കുന്ന എല്ലാ ആഭരണങ്ങൾക്കും പ്രൈസ് ടാഗ് നിർബന്ധമാക്കി . ടാഗിൽ ആഭരണത്തിന്റെ മൂല്യം സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം . കമ്പനിയുടെ പേര് , ബാർകോഡ് , കാരറ്റ് , ഭാരം ഉൾപ്പെടെ ആഭരണത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം . രേഖപ്പെടുത്തുന്ന വില നിലവാരം ജ്വല്ലറിയുടെ അകൗണ്ട് രേഖകളിലും ഉണ്ടായിരിക്കണം എന്നും അധികൃതർ വ്യക്തമാക്കി .

Related Posts