സുവർണ്ണ ചകോരം 'ഉതമ'യ്ക്ക്; പ്രേക്ഷക പുരസ്കാരം സ്വന്തമാക്കി 'നൻപകൽ നേരത്ത് മയക്കം'
തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചലചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരം കരസ്ഥമാക്കി ബൊളീവിയൻ ചിത്രം 'ഉതമ'. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡും മമ്മൂട്ടി നായകനായ 'നൻപകൽ നേരത്തു മയക്കം' പ്രേക്ഷക പുരസ്കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തൈഫിനും ലഭിച്ചു.