കഴിമ്പ്രം ടാസ്കിന്റെ (TASC) ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കഴിമ്പ്രം ടാസ്കിന്റെ (TASC) ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കഴിമ്പ്രം ഹൈസ്കൂൾ വേദിയിൽ നടന്ന ചടങ്ങിൽ സിനി ഡയറക്ടർ അമ്പിളി ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണിക്ക് എടമുട്ടത്തു നിന്നും ആരംഭിച്ച വിളംബര കൂട്ടയോട്ടം ടാസ്ക് മുൻ പ്രസിഡണ്ട് മോഹനൻ മാസ്റ്റർ ഫ്ലാഗ് ഓഫ്‌ ചെയ്തു. എടമുട്ടം യുവശക്തി സംഘത്തിന്റെ ഓണക്കളിയും നടന്നു. ടാസ്ക് അംഗം സുനിൽ വേളേക്കാടിന്റെ ഈ വഴിയിൽ ഇത്തിരി നേരം എന്ന കഥാസമാഹാരം സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. പുസ്തകം നാട്ടുകാര്യം എഡിറ്റർ നൗഷാദ് പാട്ടുകുളങ്ങര സദസ്യരെ പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് വിവിധ മേഖലകളിൽ ശോഭിച്ച ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി, ധനിഷ്ഠ ജിംജി, ശബരീഷ് ഏറാട്ട് എന്നിവർക്ക് പുരസ്‌കാരം നൽകി. ടാസ്ക് പ്രസിഡണ്ട് ജഗദീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാ. പ. വൈസ് പ്രസിഡണ്ട് ജിത്ത്സെൻ, വാർഡ് മെമ്പർമാരായ ഷൈൻ നെടിയിരുപ്പിൽ, ഫാത്തിമ സലിം, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ചിദംബരൻ മാസ്റ്റർ സ്വാഗതവും പബ്ലിസിറ്റി സെക്രട്ടറി രഞ്ചൻ ഈ. ആർ നന്ദിയും പറഞ്ഞു. യോഗാനന്തരം നടന്ന ടാസ്ക് ഗായകസംഘത്തിന്റെ ഗാനമേളക്ക് മധു ശക്തിധരൻ നേതൃത്വം നൽകി. ഉഷാപുഷ്പൻ, മണികുമാരൻ, ഉല്ലാസ്, സജി, ഭാനുജൻ, സുരേന്ദ്രൻ കുറുപ്പത്ത്, ഭഗവത് സിങ്, ഉഷാ രാമചന്ദ്രൻ എന്നീ അംഗങ്ങൾ ഗാനാലാപനത്തിൽ പങ്കു ചേർന്നു. ജൂബിലി ആഘോഷങ്ങൾ ഡിസംബർ വരെ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts