ഡോക്‌ടർമാർക്കും കുടുംബത്തിനും പത്തുവർഷത്തെ ഗോൾഡൻ വിസ.
ഗോൾഡൻ വിസക്ക് യു എ ഇ യിലെ എല്ലാ ഡോക്‌ടർമാർക്കും അപേക്ഷിക്കാം
ദുബായ്:
യു എ ഇ യിലെ എല്ലാ ഡോക്‌ടർമാർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണിപോരാളികൾക്കുള്ള ആദരവായിട്ടാണ് ഗവൺമെൻ്റ് ഇത് അനുവദിക്കുന്നത്. ഡോക്‌ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. യു എ ഇ അരോഗ്യ വകുപ്പിൻ്റെ ലൈസൻസുള്ള ഡോക്‌ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. smartservices.ica.gov.ae. എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. എന്നാൽ ദുബായ് ലൈസൻസുള്ള ഡോക്‌ടർമാർ smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യു എ ഇ യിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. മെഡിക്കൽ മേഖലയിൽ വിദഗ്ദ്ധരായവരെ ആകർഷിക്കുന്നതിനാണ് പുതിയ നടപടി.