2021-22 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ മികച്ച നേട്ടം

ഇന്ത്യ, കുവൈറ്റ് ബിസിനസ് പ്രതിനിധികൾ തമ്മിലുള്ള B2B മീറ്റിംഗിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആണ് ഇക്കാര്യം പരാമർശിച്ചത്

കുവൈറ്റിലെ ഇന്ത്യൻ എംബസി ഫുഡ് ആൻഡ് ബിവറേജ് മേഖലയിലെ പ്രതിനിധികളുള്ള ഒരു പ്രധാന ഇന്ത്യൻ ബിസിനസ് ഡെലിഗേഷന് ആതിഥേയത്വം വഹിക്കുകയും ഇന്ത്യ, കുവൈറ്റ് ബിസിനസ് പ്രതിനിധികൾ തമ്മിൽ B2B മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ആണ് ഇന്ത്യയിൽ നിന്നുള്ള ബിസിനസ് ഡെലിഗേഷന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈറ്റ് സന്ദർശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാന ബിസിനസ്സ് പ്രതിനിധി സംഘമാണിത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് (ഐബിഎൻ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബിസിനസ് മീറ്റിംഗ് നടന്നത്.

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദീർഘകാല ഊഷ്മള ബന്ധത്തെ കുറിച്ച് പ്രതിപാദിച്ചു. അത് മികച്ച ഉഭയകക്ഷി ബന്ധവും വളർന്നുവരുന്ന ബിസിനസ് പങ്കാളിത്തവും കൂടാതെ വ്യക്തികൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഉൾപ്പെടുന്ന ബഹുമുഖ ബന്ധമാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈറ്റ് ഇന്ത്യയുടെ ഊർജ സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഇന്ത്യ കുവൈറ്റിന്റെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി, സാമ്പത്തിക പരിവർത്തനം, 'ആത്മനിർഭർ ഭാരത്' അതായത് സ്വാശ്രയ ഇന്ത്യയുടെ സ്ഥാപനം എന്നിവയിൽ കുവൈറ്റ് പങ്കാളിയാണ്.

b2b 1.jpeg

ഇന്ത്യയിൽ നിന്ന് ലോകമെമ്പാടുമുള്ള 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയുടെ പുതിയ റെക്കോർഡ് അംബാസഡർ എടുത്തുകാണിച്ചു, ചരക്ക് കയറ്റുമതിയിൽ ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും മികച്ച ദൗത്യം 2018-19-ന് മുമ്പുള്ള 330 ബില്യൺ ഡോളറായിരുന്നു. .

2021-22 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 1,236.8 മില്യൺ യുഎസ് ഡോളറായിരുന്നു (1.23 ബില്യൺ ഡോളറിലധികം), ഇത് സാധാരണ ഉള്ളതിനേക്കാൾ മികച്ച നേട്ടമാണെന്ന് അംബാസഡർ അറിയിച്ചു.

ഈ വർഷം 2022-23 കുവൈറ്റിലേക്കുള്ള കയറ്റുമതി കൂടുതൽ വർധിപ്പിക്കുന്നതിൽ ഇന്ത്യ കൂടുതൽ വലിയ ലക്ഷ്യം വെച്ചിട്ടുണ്ട്. അരി, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, കോഴി ഉൽപന്നങ്ങൾ, ചായ, കാപ്പി, ധാന്യങ്ങൾ, കശുവണ്ടി തുടങ്ങിയ ഭക്ഷ്യ-പാനീയ മേഖലയിലെ നിരവധി ഇനങ്ങൾ കൂടുതലായി കുവൈറ്റിലേക്ക് എത്തിക്കുവാൻ ഇത്തരം ബിസിനസ് മീറ്റുകൾ ഉപകാരപ്പെടുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts