ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് മികച്ച തുടക്കം; വിജയം ഒറ്റ ഗോളിന്
മലപ്പുറം: ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സിക്ക് മികച്ച തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലബാറിയന്‍സ് വിജയിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 58-ാം മിനിറ്റിൽ അഗസ്റ്റെ സോംലഗയാണ് ഗോകുലത്തിന്‍റെ വിജയഗോൾ നേടിയത്. ഈ വർഷം മുതൽ 12 ടീമുകളുള്ള ലീഗിൽ വിജയിക്കുന്ന ടീമിന് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ രണ്ട് തവണയും ഗോകുലം കേരള ഐ ലീഗ് ജേതാക്കളായിരുന്നു.