മലപ്പുറത്ത് ഓട്ടോയില്‍ സ്‌ഫോടനം; മൂന്ന് മരണം
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. മുഹമ്മദ് (52) ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കിണറ്റിലും ഭാര്യ, മകള്‍ എന്നിവരുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെത്തി. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.