ശമ്പളം വെട്ടികുറയ്ക്കാനൊരുങ്ങി ഗൂഗിൾ; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഈ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളാണ് കമ്പനി നേരിടുന്നത്. ഇത് പരിഹരിക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്‍റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്ന് വലിയ തുക വെട്ടികുറയ്ക്കും. ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയുടെ ശമ്പളം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമല്ല. കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണായക തീരുമാനങ്ങളും നടപടികളും ഉണ്ടാകണം. പുറത്താക്കലുകൾ ഇതിന്‍റെ ഭാഗമാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു.  

Related Posts