ചാറ്റ് ജിപിടിക്ക് മറുപടിയുമായി ഗൂഗിൾ; 'ബാര്‍ഡ്' ഉടനെത്തും
കാലിഫോർണിയ: ചാറ്റ് ജിപിടിക്ക് മറുപടിയായി ഗൂഗിൾ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്‍റെ പേര് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ ബ്ലോഗിൽ പങ്കിട്ടു. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയെ അടിസ്ഥാനമാക്കിയുള്ളതാണ് ബാർഡ്. നിലവിൽ, ഒരു വിഭാഗം ആളുകൾ പരീക്ഷണാര്‍ത്ഥം ബാർഡ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമായേക്കും. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഫെബ്രുവരി എട്ടിന് നടക്കുന്ന ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിപാടിയിൽ ഉണ്ടാകും.