വാക്സിൻ എടുക്കാത്ത ജീവനക്കാരെ പുറത്താക്കാൻ ഗൂഗിൾ

മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ആഗോള സെർച്ച് എഞ്ചിൻ ഗൂഗിൾ. കൊവിഡ് വാക്സിനേഷൻ ചട്ടങ്ങൾ പാലിക്കാത്തവരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്.

ജീവനക്കാർക്കിടയിൽ വിതരണം ചെയ്ത മെമ്മോ പ്രകാരം ഡിസംബർ 3 വരെ വാക്സിനേഷൻ സ്റ്റാറ്റസ് അറിയിക്കാൻ അവസരം നൽകിയിട്ടുണ്ട്. തെളിവായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാൽ ഇളവ് അർഹിക്കുന്നവർ പ്രത്യേകം അപേക്ഷിക്കണം.

ജനുവരി 18-നുളളിൽ വാക്സിനേഷൻ ചട്ടങ്ങൾ പാലിക്കാത്തവരെ ഒരു മാസത്തേക്ക് പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവ് എടുത്തവരായി കണക്കാക്കും. പിന്നീടുള്ള മാസങ്ങളിൽ നിർബന്ധിത അൺപെയ്ഡ് ലീവാണ്. ആറുമാസം വരെയാണ് സമയം. തുടർന്നും ചട്ടങ്ങൾ പാലിക്കാൻ തയ്യാറല്ലാത്തവരെ പുറത്താക്കും.

Related Posts