കണ്ണൂർ സ്വദേശി ഗോപിക സുരേഷ് ‘മിസ് കേരള 2021’

കൊച്ചി: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് ഈ വർഷത്തെ കേരളത്തിന്റെ സൗന്ദര്യറാണിയായി. 25 പേർ ആണ് കേരളത്തിന്റെ അഴകിന്റെ റാണിയാകാൻ റാംപിലെത്തിയത്. കേരളീയ, ലെഹംഗ, ഗൌൺ എന്നീ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവട് വയ്പ്പിൽ ഓരോരുത്തരും തിളങ്ങി. കൊച്ചിയിൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട സുന്ദരിമാരെ പിന്തള്ളിക്കൊണ്ടു മൂന്ന് റൗണ്ടുകളിലും ഏറ്റവും മികച്ച പ്രകടനം നടത്തി ഗോപിക മിസ് കേരളയായി വിജയകിരീടം ചൂടി. ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക.

gopika-miss-kerala.jpg

ക്യാറ്റ് വാക്കിന് വേണ്ടി ഗൗണുകൾ ഡിസൈൻ ചെയ്തത് പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ആണ്. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ വിജയിയെ നിർണ്ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു. സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍.

എറണാകുളം സ്വദേശി ലിവ്യ ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്.

Related Posts