കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം; ഗോവ

പനാജി: കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ സർക്കാർ. ക്വാറന്റീൻ അവസാനിച്ച എല്ലാവരെയും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമാക്കും. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിട്ട്യൂഷണൽ ക്വാറന്റീനും മറ്റുള്ളവർക്ക് കൊവിഡ് നെഗറ്റീവ് ആർ ടി പി സി ആർ ഫലവും അഞ്ചു ദിവസത്തെ ഹോം ക്വാറന്റീനുമാണ് നിർബന്ധമാക്കിയത്.

സംസ്ഥാനത്ത് അർഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മേയ് ആദ്യ വാരം ഗോവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതേ സമയം സംസ്ഥാനത്തെ കർഫ്യൂ ഒരാഴ്ച കൂടി നീട്ടി.

Related Posts