സ്പോർട്സ് ക്വാട്ടയിൽ സീറ്റൊഴിവ്
തൃശൂർ : ചേലക്കര ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ രണ്ട് വീതം സീറ്റുകൾ ഒഴിവുണ്ട്. 2021-22 അധ്യയന വർഷത്തിൽ ബി എ ഇക്കണോമിക്സ്, ബി കോം എന്നീ കോഴ്സുകളിലാണ് രണ്ട് വീതം സീറ്റുകൾ ഒഴിവുള്ളത്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ്പ് ഐഡിയും മറ്റ് അനുബന്ധ രേഖകളും സഹിതം ഒക്ടോബർ 29ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0488253090