നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
സമരത്തിനൊരുങ്ങുകയാണ്. നാളെ പ്രതിഷേധ ദിനമായി ആചരിക്കും. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാത്ത തരത്തിലായിരിക്കും പ്രതിഷേധം. തിരുവനന്തപുരത്തെ ഡിഎച്ച്എസ് ഓഫീസിന് മുന്നിലും മറ്റ് ജില്ലകളിലും കളക്ടറേറ്റിലും ഡിഎംഒ ഓഫീസിലും ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ പ്രതിഷേധ ധർണ നടത്തും. അവഗണന തുടർന്നാൽ പ്രതിഷേധിച്ച് ഒക്ടോബർ 11ന് കൂട്ട അവധിയെടുക്കാനാണ് കെജിഎംഒഎ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. രോഗികളുടെ പരിചരണത്തെ ബാധിക്കുന്ന സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ സംഘടനയ്ക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതിലൂടെ ആരോഗ്യവകുപ്പ് ഡോക്ടർമാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് സംഘടനാ നേതൃത്വം പറഞ്ഞു. ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രധാന പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.