ഗവ. എഞ്ചിനീയറിങ് കോളേജിന് റാങ്കുകളുടെ തിളക്കം
എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി ടെക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഇലക്ട്രിക്കല്‍, കെമിക്കല്‍, പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഒന്നാം റാങ്കുകള്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് തൃശൂരിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.
ഇലെക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ എന്‍ എസ് രാമനാഥനാണ് സംസ്ഥാനതലത്തില്‍ 9.92 സ്‌കോറോടെ ഒന്നാം റാങ്ക്, തൃശൂര്‍ നെല്ലായി ശ്രീറാം നിവാസില്‍ എന്‍ ആര്‍ സുബ്രഹ്‌മണ്യന്‍, കെ വീ ഗായത്രി എന്നിവരുടെ മകനാണ്. കോളേജില്‍ നിന്നും ക്യാമ്പസ് സെലക്ഷന്‍ വഴി വാബ്‌കോ എന്ന മള്‍ട്ടി നാഷനല്‍ കമ്പനി യില്‍ ജോലിലഭിച്ചിട്ടുണ്ട്. ഭാവിയില്‍ ഐ ഐ ടി യില്‍ നിന്നും ഉന്നത വിദ്യഭ്യാസം നേടി അധ്യാപന ജോലിയില്‍ പ്രവേശിക്കാനാണ് രാമനാഥന്റെ ആഗ്രഹം. ഏക സഹോദരി പദ്മ എന്‍ എസ്.
കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ പട്ടാമ്പി, കേളശ്ശേരി കുട്ടി ഹസ്സന്‍, നദീറ എന്നിവരുടെ മകള്‍ ഹസ്‌ന ജഹാന്‍ കെ സംസ്ഥാനതലത്തില്‍ 9.9 സ്‌കോറോടെ ഒന്നാം റാങ്ക് നേടിയപ്പോള്‍ അതെ ക്ലാസ്സിലെ തന്നെ മന്‍സാ എന്‍ നന്ദന്‍ രണ്ടാം റാങ്കും ഹലീന മുഹമ്മദ്, ജിന്‍സി ജോര്‍ജ,് അനുരാഗ് എം എന്നിവര്‍ യഥാക്രമം മൂന്നും അഞ്ചും റാങ്കുകള്‍ നേടി.പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്് വിഭാഗത്തില്‍ അയ്യന്തോള്‍, രാധാകൃഷ്ണ ആര്‍ മേനോൻ്റെയും ഭാഗ്യലക്ഷ്മി ആര്‍ മേനോൻ്റെയും മകന്‍ അഖിലേഷ് ആര്‍ മേനോന്‍ സംസ്ഥാനതലത്തില്‍ 9.57 സ്‌കോറോടെ ഒന്നാം റാങ്ക് നേടിയപ്പോള്‍ അതെ ക്ലാസ്സിലെ ശിഖ എം ബിജു രണ്ടാം റാങ്കും കരസ്ഥമാക്കി. കൂടാതെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ബിജി കെ ആര്‍, അഞ്ചാം റാങ്കും, ശരണ്‍ കിഷോര്‍ എം ഏഴാം റാങ്കും നേടി.