നയപ്രഖ്യാപന പ്രസംഗത്തിന് തയ്യാറെടുക്കാൻ സർക്കാർ നിർദേശം

തിരുവനന്തപുരം: നയപ്രഖ്യാപനം മാറ്റിവയ്ക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാനും സർക്കാർ നിർദേശം. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനായിരിക്കും ചുമതല. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം ആവശ്യമായി വന്നേക്കാം. ഇതുവരെ നിയമസഭാ സമ്മേളനം പിരിയാൻ തീരുമാനിച്ചിട്ടില്ല. അതേസമയം, നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാൻ നിർദ്ദേശിക്കുന്നത്. പുതുവർഷത്തിന്‍റെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപനത്തിന്‍റെ തലേന്ന് സമ്മർദ്ദം ചെലുത്തിയതിന്‍റെ തുടർച്ച പ്രതീക്ഷിച്ചാണ് സർക്കാരിന്റെ നീക്കം. സഭ പിരിച്ചു വിടാൻ മന്ത്രിസഭ ശുപാർശ ചെയ്തില്ലെങ്കിൽ, പിന്നീട് സഭ സമ്മേളിച്ചാലും, അത് പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി കണക്കാക്കാം. നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സർക്കാരിനു ഗവർണറെ സ്ഥിരമായി ഒഴിവാക്കാൻ കഴിയില്ല. അടുത്ത വർഷം സഭ പുതുതായി ചേരുമ്പോഴെല്ലാം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

Related Posts