വലപ്പാട് ആശുപത്രിയെ സർക്കാർ അവഗണിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിൽ സമരം
വലപ്പാട്: വലപ്പാട് ആശുപത്രിയെ സർക്കാരും പ്രാദേശീയ ഭരണകൂടങ്ങളും നിരന്തരം അവഗണിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കേരള ബഡ്ജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്ത സർക്കാർ നടപടിയെന്ന് ജനകീയ സമരസമിതി. ഈ അവഗണനക്കെതിരെ സെക്രട്ടറിയറ്റുപടിക്കൽ പ്രതിഷേധസമരം സംഘടിപ്പിക്കുന്നു. സമരത്തിലേക്ക് പോകുന്ന വളണ്ടിയർമാർക്ക് ആശുപത്രിപരിസരത്ത് യാത്രായപ്പ് നൽകുന്നതിനായി നടത്തിയ യോഗത്തിൽ പി എൻ പ്രോവിന്റ്, ടി എ പ്രോദാസ്, എം എ സലിം, പി എം നസീർ, ടി കെ പ്രസാദ്, പി സി അജയൻ, രാജു വെന്നിക്കൽ, ജിഹാസ് വലപ്പാട്, കെ ജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മാർച്ച് 15 മുതൽ നിയമസഭ അവസാനിക്കുന്നതുവരെ വലപ്പാട് ചന്തപ്പടിയിൽ റിലേ സത്യഗ്രഹം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.