വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണിയില്‍ ശക്തമായ ഇടപെടലുമായി സര്‍ക്കാർ
തിരുവനന്തപുരം: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണിയിൽ ശക്തമായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 750-ല്‍ അധികം കേന്ദ്രങ്ങളിലെത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. വിലക്കയറ്റം നിയ്ന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആദ്യ വില്‍പ്പന നിര്‍വഹിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പന ശാലകൾ ഇന്ന് മുതല്‍ ഡിസംബര്‍ 9 വരെ തുടരും. ഒരോ ജില്ലകളിലും 5 വാഹനങ്ങള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിലടക്കം രണ്ടു ദിവസങ്ങളിലായി വാഹനം എത്തിച്ചേരും.