പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ; നിയമസഭയില്‍ ക്ഷുഭിതനായി ഗവര്‍ണര്‍

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത് മുതല്‍ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. എന്നാല്‍ പ്രതിപക്ഷനേതാവ് സംരിക്കാന്‍ എണീറ്റപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവ്, സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം. ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങി.

കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവർണറും കബളിപ്പിച്ചെന്നും സർക്കാരിൻറെ നിയമവിരുദ്ധ നടപടികൾക്ക് ഗവർണറുടെ ഒത്താശയുണ്ടെന്നും സഭവിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഗവണ്‍മെന്‍റ് ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയും ഒത്താശ ചെയ്ത് കൊടുക്കുയും ചെയ്യുകയാനിന്നും, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം കൊടുക്കാനുള്ള സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ വഴങ്ങിയെന്നും, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംഘപരിവാറിന്‍റെ ഏജന്‍റിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഒന്‍പത് മണിക്കാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഗവര്‍ണറുടെ പ്രതിപക്ഷ വിമര്‍ശനത്തില്‍ ഭരണപക്ഷം ഡെസ്ക്കിലടിച്ച് പിന്തുണ നല്‍കിയില്ല. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഗവര്‍ണര്‍ പറയുമ്പോഴും നിശബ്ദതയായിരുന്നു.

Related Posts