റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈൻ എന്നിവ കമ്മീഷൻ ചെയ്തത് മികച്ച നേട്ടമാണ്. കൊവിഡ് മൂന്നാം തരംഗത്തിനെതിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗിൽ തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചുവെന്നു ഗവർണർ പറഞ്ഞു.