ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ഒൻപത് പേരിൽ നാലുപേർ രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എം.ജി സർവകലാശാലകളിലെ വി.സിമാർ എത്തിയില്ല. മുൻ കേരള വി.സി വി.പി മഹാദേവൻ പിള്ള, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ. മധു എന്നിവർ നേരിട്ടു വന്നു. എം.ജി വി.സി ഡോ.സാബു തോമസ് വിദേശ സന്ദർശനത്തിലായതിനാൽ ഹാജരായില്ല. അടുത്ത മാസം മൂന്നിന് എം.ജി വി.സിക്ക് പ്രത്യേക ഹിയറിങ് നടക്കും. മറ്റുള്ളവരുടെ വക്കീലൻമാർ എത്തി.  ഹിയറിംഗിന് ശേഷം രാജ്ഭവൻ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതി വിധിക്ക് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് ഗവർണറുടെ തീരുമാനം.

Related Posts