മദ്യത്തിന്റെ വിൽപന നികുതി കൂട്ടാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: മദ്യത്തിന്‍റെ വിൽപ്പന നികുതി 4 ശതമാനം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലിലാണ് ഒപ്പിട്ടത്. ഒമ്പത് ബ്രാൻഡ് മദ്യങ്ങളുടെ വില ജനുവരി 1 മുതൽ ഉയരും. അതേസമയം നിയമസഭ പാസാക്കിയ ചാൻസലേഴ്സ് ബിൽ സർക്കാർ ഇതുവരെ ഗവർണർക്ക് അയച്ചിട്ടില്ല. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ളതാണ് ബിൽ. ബില്ലിന്‍റെ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്‍റെ നീക്കം.