നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു; വിവാദ ബില്ലുകളിൽ ഒപ്പിട്ടില്ല
തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പുവച്ചത്. എന്നാൽ വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ചാൻസലർ ബിൽ, ലോകായുക്ത ബിൽ എന്നിവയുൾപ്പെടെ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതിൽ രണ്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പുവച്ചത്. വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടേക്കും.