സർവ്വകലാശാല വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണർ; 9 പേര്‍ക്ക് നോട്ടീസ് നൽകി
തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വി.സിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍. ഹിയറിംഗിന് ഹാജരാകാൻ ഒമ്പത് വിസിമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 12ന് വി.സി.മാരുടെ ഹിയറിംഗ് നടക്കും. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ നിയോഗിക്കാം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാനുള്ള സമയപരിധി നവംബർ 7 ആയിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനങ്ങളെന്നാണ് വി.സിമാരുടെ വിശദീകരണം.