അസാധാരണ നീക്കം; മന്ത്രി കെ എൻ ബാലഗോപാലിനെ മാറ്റണമെന്ന് ഗവർണർ
തിരുവനന്തപുരം: വിസിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത്. ധനമന്ത്രി കെ എം ബാലഗോപാലിനെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ധനമന്ത്രി കെ എം ബാലഗോപാലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്.