സർവകലാശാലകൾക്ക് സുരക്ഷ ഒരുക്കണമെന്ന് ഡിജിപിക്ക് കത്തുമായി ഗവർണർ
തിരുവനന്തപുരം: സർവകലാശാലകൾക്ക് സുരക്ഷയൊരുക്കാൻ ഗവർണറുടെ നിർദേശം. ഒമ്പത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ഡിജിപിക്ക് കത്തയച്ചു. പ്രശ്നങ്ങളുടെ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം. ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം. വിസിമാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഗവർണറുടെ അന്തിമ ഉത്തരവ് വരെ തൽസ്ഥിതി തുടരും. കാരണം കാണിക്കൽ നോട്ടീസ് സഹിതമുള്ള രാജി ആവശ്യപ്പെട്ടുള്ള കത്ത് അസാധുവാണെന്നും കോടതി പറഞ്ഞു. രാജി സമർപ്പിക്കാനുള്ള ഗവർണറുടെ അന്ത്യശാസനം തള്ളി ഒമ്പത് സർവകലാശാല വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.