ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് യുജിസി

സിബിഎസ്ഇ ഫലം വൈകുന്ന സാഹചര്യത്തിൽ ബിരുദപ്രവേശന നടപടികൾ നീട്ടിവെക്കണമെന്ന് സർവകലാശാലകളോട് യുജിസിയുടെ നിർദേശം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത് സർവകലാശാലകൾ പരിഗണിക്കണമെന്നും ഇതനുസരിച്ചേ അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഫലം വന്നതിനനുസരിച്ചേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നും യുജിസി നിർദേശം നൽകി. ഈ മാസം അവസാനത്തോടെ മാത്രമേ ഫലം പ്രഖ്യാപിക്കാനാകു എന്നാണ് വിവരം.

Related Posts