ഉൾപ്രദേശങ്ങളിലേക്ക് ഗ്രാമവണ്ടി എന്ന പേരിൽ കെ എസ് ആർ ടി സി സർവീസ്
തിരുവനന്തപുരം:
ഗ്രാമവണ്ടി എന്ന പേരിൽ യാത്രാസൗകര്യം കുറവായ ഉൾപ്രദേശങ്ങളിലേക്ക് കെ എസ് ആർ ടി സി സർവീസുകൾ തുടങ്ങുമെന്ന് മന്ത്രി ആൻറണി രാജു നിയമസഭയിൽ പറഞ്ഞു. ഡീസൽ ചിലവ് തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചിലവ് എന്നിവ കെ എസ് ആർ ടി സി വഹിക്കും. ഉൾപ്രേദേശങ്ങളിലേക്കുള്ള സർവീസുകൾ നഷ്ടമുണ്ടാക്കുന്നതിനെ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. ബസ് ഓടിക്കേണ്ട റൂട്ടുകൾ തദ്ദേശ സ്ഥാപനങ്ങൾക്കു നിശ്ചയിക്കാം. ഗ്രാമീണ റോഡുകളിലൂടെ ഓടിക്കാൻ കഴിയുന്ന 25, 32 സീറ്റ് ബസുകൾ ഇതിനായി വാങ്ങും.